തുരുവനന്തപുരം: പുനരുപയോഗ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട മൂന്നു ദിവസത്തെ റിന്യുവബിള്‍ എനര്‍ജി എക്സപോ സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ കൊച്ചിയില്‍ നടത്തും. എക്സ്പോയുടെ ലോഗോ പ്രകാശനം വൈദ്യുതി ബോര്‍ഡ് സിഎംഡി എം.ജി രാജമാണിക്യം നിർവഹിച്ചു.ഇന്ത്യയിലെ പു:നരുപയോഗ ഊര്‍ജമേഖലയിലെ സ്ഥാപനങ്ങളെ സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജിയാണ്(കോര്‍) എക്സ്പോ സംഘടിപ്പിക്കുന്നത്.
കല്ലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന എക്സ്പോയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പുനരുപയോഗ ഊര്‍ജ കമ്പനികള്‍, പ്രമുഖ ദേശീയ-അന്തര്‍ദേശിയ ബ്രാന്‍ഡുകള്‍, നിര്‍മാതാക്കള്‍, ടെക്നോളജി ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നയരൂപീകരണ രംഗത്തെ പ്രമുഖര്‍, ധനകാര്യ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.
സെപ്റ്റംബര്‍ 12 എക്സിബിഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വഹിക്കും. 11 ന് എക്സിബിഷന് സ്റ്റാള്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശന ചടങ്ങില്‍ പിഎം സൂര്യഘര്‍ പദ്ധതിയുടെ കേരളത്തിലെ ആദ്യ നോഡല്‍ ഓഫീസർ നൗഷാദ് ഷറഫുദ്ദീന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യുവബിള്‍ എനര്‍ജി(കോര്‍) പ്രസിഡന്റ് മുഹമ്മദ് ഫയാസ് സലാം , സെക്രട്ടറി റോയി ക്രിസ്റ്റി, എനര്‍ജി കോണ്‍ക്ലേവ് കണ്‍വീനര്‍ മധു പത്തനിപ്പാടം എക്സ്പോ കമ്മിറ്റി ചെയര്മാന് അല്‍ നിഷാന്‍ ഷാഹുല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി ഭാവിയിലെ ഊര്‍ജ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക കോണ്‍ക്ലേവുകളും നടക്കും. എക്സിബിഷനോട് അനുബന്ധിച്ച് 50 ലക്ഷം രൂപയുടെ സോളാര്‍ ഉപകരണങ്ങളാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുക.